Sunday, April 26, 2015

വായിലെ കാന്‍സര്‍ - ORAL CANCER




വായിലെ കാന്‍സര്‍

വായിലെ കാന്‍സര്‍ നാക്ക്, ചുണ്ട്, വായിലെ ഉള്‍ഭാഗം എന്നിവിടെയാണ് ഉണ്ടാകുന്നത്. വായിലെ കാന്‍സറിന്ഠ പ്രത്യേകതയെന്നു പറഞ്ഞാല്‍ ഏതെങ്കിലും ഒരു ഭാഗത്തു കാന്‍സര്‍ വന്നാല്‍ വായിലെ മറ്റു ഭാഗങ്ങളിലേക്കും, ശ്വാസകോശം, കഴുത്ത് തുടങ്ങി പല അവയവങ്ങളിലേക്കും ഇത് പടരും..
ലക്ഷണം:
* വായില്‍ കാന്‍സറിന് മുന്നോടിയായി ഉണ്ടാകുന്ന വെളുത്ത പാടയാണിത്.
ഇത് തുടച്ചുനീക്കാനാവാത്തതാണ്. പുകവലി, മുറുക്ക് എന്നിവുപയോഗിക്കുന്നവരില്‍ ഇത് കാണാറുണ്ട്.
സൂക്ഷ്മമായി ശ്രദ്ധിക്കേണ്ട ലക്ഷണമാണിത്.
ഈ പാടുകള്‍ തടിക്കുക, ഇതില്‍ വ്രണങ്ങള്‍ പ്രത്യക്ഷപ്പെടുക, പൊട്ടല്‍ കാണുക എന്നീ മാറ്റങ്ങള്‍ കാന്‍സറിലേക്ക് നയിക്കുന്ന സൂചനയായിരിക്കും.
* നിറവ്യത്യാസത്തോടൊപ്പം എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കാനും പ്രയാസമുണ്ടാകും.
പതുക്കെ വായ തുറക്കാനും നാവ് പുറത്തോട്ട് നീട്ടാനും പ്രയാസമായിരിക്കും.
* വായിലോ ചുണ്ടിലോ ഉണങ്ങാത്ത വ്രണങ്ങള്‍ ഉണ്ടെങ്കില്‍ ശ്രദ്ധിക്കണം.
കൂര്‍ത്ത പല്ലുതട്ടി ഉണ്ടാകുന്ന മുറിവാണെങ്കിലും മരുന്ന് കഴിച്ച് രണ്ടെഴ്ച്ചക്കകം ഉണങ്ങുന്നില്ലെങ്കില്‍ ബയോപ്സി പരിശോധന നടത്തണം.
അപകട ഘടകങ്ങള്‍:
* പുകയില ഉപയോഗമാണ് വായിലെ കാന്‍സറിനു പ്രധാന കാരണം. പുകയിലയുടെ ഏതു വിധത്തിലുള്ള ഉപയോഗവും അപകട സാധ്യത വര്‍ധിപ്പിക്കും, വായിലെ കാന്‍സര്‍ 90 ശതമാനത്തിലേറെയും പുകയില ഉപയോഗിക്കുന്നവരിലാണ് കാണുന്നത്.
*മദ്യപാനം കാന്‍സര്‍ സാധ്യത കൂട്ടും.
* കൂര്‍ത്ത പല്ലില്‍ നിന്ന് നിരന്തരമായി ഏല്‍ക്കുന്ന ക്ഷതം കാന്‍സറിലേക്കു നയിക്കാം.
ചികിത്സ :
ശസ്ത്രക്രിയകള്‍, റേഡിയേഷന്‍ തെറാപ്പി, കീമോതെറാപ്പി എന്നിവ ആവശ്യാനുസരണം ഉപയോഗിക്കാറുണ്ട്.
ഇവിടെ ശസ്ത്രക്രിയയാണ് ഏറ്റവും പ്രധാനം.
ശസ്ത്രക്രിയയ്ക്ക് മുമ്പ് മുഴകള്‍ ചുരുക്കാനും, ശസ്ത്രക്രിയയ്ക്ക് ശേഷം അവശേഷിക്കുന്ന കാന്‍സര്‍കോശം വല്ലതുമുണ്ടെങ്കില്‍ നശിപ്പിക്കാനും റേഡിയേഷനും കീമോതെറാപ്പി ചികിത്സയും ഉപയോഗിക്കും.

By DrAmrutha Bavee
in Facebook

No comments:

Post a Comment