Tuesday, October 22, 2013

കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി പഠനം - Increase in Number of Cancer Patients - A study

23 Oct 2013
Wednesday



കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി പഠനം

കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി പഠനം













കൊച്ചി: പുതിയ ജീവിതരീതികളും ഫാസ്റ്റ് ഫുഡ് സംസ്കാരവും വ്യാപകമായതോടെ സംസ്ഥാനത്ത് കാന്‍സര്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതായി പ്രശസ്ത കാന്‍സര്‍ രോഗവിദഗ്ധന്‍ ഡോ. എന്‍.കെ. സനല്‍കുമാറിന്‍െറ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ സംഘം തയാറാക്കിയ പഠനറിപ്പോര്‍ട്ട്. തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്‍റര്‍, കൊച്ചിയിലെ സ്വകാര്യ ആശുപത്രികള്‍, തലശേരി മലബാര്‍ കാന്‍സര്‍ സെന്‍റര്‍ എന്നിവിടങ്ങളില്‍ നടത്തിയ പഠനത്തിനും വാര്‍ഷിക റിപ്പോര്‍ട്ടിനും ശേഷമാണ് ഇത് തയാറാക്കിയത്.
30 വര്‍ഷത്തിനിടെ തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്‍ററില്‍ മാത്രം രോഗികളുടെ എണ്ണത്തില്‍ 280 ശതമാനം വര്‍ധന ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദാംശങ്ങള്‍ ഡോ. സനല്‍കുമാറിന്‍െറ നേതൃത്വത്തിലുള്ള സംഘം കൊച്ചിയില്‍ കൃഷ്ണയ്യരുടെ വസതിയില്‍ നടന്ന ചടങ്ങില്‍ വിശദീകരിച്ചു. കേരളത്തിലെ സ്വകാര്യ-സര്‍ക്കാര്‍ കാന്‍സര്‍ ആശുപത്രികളില്‍ എത്തുന്ന രോഗികളുടെ എണ്ണത്തിലും റെക്കോഡ് വര്‍ധനയാണുള്ളത്. കൊച്ചി നഗരത്തിലെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ മാത്രം ചികിത്സക്കത്തെുന്നവരുടെ എണ്ണം ഞെട്ടിക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രോഗം നേരത്തേ കണ്ടുപിടിക്കാന്‍ കഴിയുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ചികിത്സക്കുള്ള സംവിധാനങ്ങള്‍ പരിമിതമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 10 വര്‍ഷത്തിനുള്ളില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം 50 ശതമാനത്തോളം വര്‍ധിച്ചതായാണ് കണക്ക്. സംസ്ഥാനത്തെ കാന്‍സര്‍ ആശുപത്രികളില്‍ ഒരു വര്‍ഷം പുതുതായി റജിസ്റ്റര്‍ ചെയ്യുന്ന രോഗികളുടെ എണ്ണം 25,000 നുമുകളിലാണ്. സ്ത്രീകള്‍ക്കിടയില്‍ സ്തനാബുര്‍ദം വര്‍ധിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 30 വര്‍ഷത്തിനിടെ 11 ശതമാനം വര്‍ധന ഉണ്ടായി. സ്തനാര്‍ബുദം കഴിഞ്ഞാല്‍ സ്ത്രീകളെ കൂടുതല്‍ ബാധിക്കുന്നത് തൈറോയിഡ് കാന്‍സറാണ്. തൈറോയിഡ് കാന്‍സര്‍ രോഗികളുടെ എണ്ണം 13.2 ശതമാനം വര്‍ധിച്ചു. ചികിത്സാ സംവിധാനങ്ങളിലെ കുറവ് രോഗം വ്യാപകമാകാന്‍ കാരണമാകുന്നു. 15 മുതല്‍ 34 വയസ്സുവരെയുള്ളവരില്‍ തൈറോയിഡ് കാന്‍സര്‍ 195 ശതമാനം കൂടിയപ്പോള്‍ 35 മുതല്‍ 64 വയസ്സുവരെയുള്ളവരില്‍ 289 ശതമാനമാണ് വര്‍ധന. അതേസമയം, ഗര്‍ഭാശയ കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ 30 വര്‍ഷത്തിനിടെ 69 ശതമാനം കുറവ് രേഖപ്പെടുത്തി. പുരുഷന്മാരില്‍ വായ, ശ്വാസകോശം, ആമാശയം, അന്നനാളം, സ്വനപേടകം, മൂത്രാശയം എന്നിവയെ ബാധിക്കുന്ന കാന്‍സര്‍ വര്‍ധിക്കുന്നതായാണ് കണക്ക്. മലബാറിലാണ് ശ്വാസകോശ കാന്‍സര്‍ ബാധിതര്‍ കൂടുതല്‍. ആമാശയ കാന്‍സറും കൂടുതലായി കാണുന്നത് മലബാര്‍ മേഖലയിലാണ്-8.1 ശതമാനം.
അതേസമയം,സംസ്ഥാനത്ത് പുകയിലജന്യ കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ 30 വര്‍ഷത്തിനുള്ളില്‍ 39 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

No comments:

Post a Comment